നാളെ മറ്റൊരു ദിവസമാണ് എന്നു വിശ്വസിച്ച് തന്റെ വിചിത്രവും ചപലവുമായ മനോനിലയുമായി പ്രേമകാമങ്ങള്‍ക്കിടയില്‍ പെന്‍ഡുലം പോലെ സഞ്ചരിച്ച സ്‌കാര്‍ലെറ്റ് ഒ’ഹാര. വെള്ളിത്തിരയില്‍ സ്‌കാര്‍ലെറ്റിനെ അമരയാക്കിയത് വിവിയന്‍ ലീ ആയിരുന്നു. അമേരിക്കന്‍ ബെസ്റ്റ്‌സെല്ലര്‍ നോവലായ ഗോണ്‍ വിത്ത് ദി വിന്‍ഡ് അവിടുത്തെ മഹത്തായ നോവലുകളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ വിക്ടര്‍ ഫ്‌ലെമിംഗ് സംവിധാനം ചെയ്ത അതിന്റെ ചലച്ചിത്രാവിഷ്‌കാരത്തെ ലോകമെങ്ങും ക്ലാസിക്ക് ആയി കണക്കാക്കുന്നു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗരറ്റ് മിച്ചല്‍ രചിച്ച നോവലാണ് ഗോണ്‍ വിത്ത് ദി വിന്‍ഡ്. […]
The post കാറ്റിനൊപ്പം സഞ്ചരിച്ച സ്‌കാര്‍ലെറ്റിന്റെ കഥ appeared first on DC Books.