മലയാള സിനിമയിലെ സവര്‍ണ്ണാധിപത്യം തകര്‍ത്തുകൊണ്ടാണ് ഡോ. ബിജു സംവിധായകനെന്ന നിലയില്‍ സിനിമയില്‍ ഇടം നേടിയതെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി നടന്ന ചടങ്ങില്‍ ഡോ. ബിജുവിന്റെ തിരക്കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജുവിന്റെ സിനിമാജീവിതം ഒരു സമരമാണെന്ന് വിലയിരുത്തിയ കമല്‍ നല്ല സിനിമ സ്വപ്നം കാണുന്നവര്‍ക്കെല്ലാം പ്രചോദനമാണ് ഈ സമരജീവിതമെന്നും അഭിപ്രായപ്പെട്ടു. സംവിധായകന്‍ ജയരാജിന് നല്‍കിക്കൊണ്ടാണ് കമല്‍ പുസ്തകം […]
The post ഡോ. ബിജുവിന്റെ തിരക്കഥകള്‍ പ്രകാശിപ്പിച്ചു appeared first on DC Books.