മണിരത്‌നത്തിന്റെ സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പോലും വാര്‍ത്തയാണ്. അതുകൊണ്ടാണ് മമ്മൂട്ടിയെ വെച്ച് ദളപതി എടുത്ത് 21 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കിയപ്പോള്‍ ആസ്വാദകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുന്നത്. ഒക്ടോബര്‍ രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ദുല്‍ക്കറിന് നായികയാവുന്നത് നിത്യാമേനോനാണ്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ക്കറും നിത്യയും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഇരുവരും ഉണ്ടായിരുന്നെങ്കിലും നിത്യ ഫഹദിന്റെ നായികയായിരുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. […]
The post മണിരത്‌നം ചിത്രത്തില്‍ ദുല്‍ക്കറും നിത്യാമേനോനും appeared first on DC Books.