സ്വലേ എന്ന ദിലീപ് ചിത്രത്തിനു ശേഷം ക്യാമറാമാന്‍ പി.സുകുമാര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുന്നു. ആത്മസുഹൃത്ത് ബിജുമേനോനും യുവതാരം ഫഹദ് ഫാസിലുമായിരിക്കും പുതിയ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആദ്യമായാണ് ഇവര്‍ ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്നത്. ബിജുമേനോന്‍ നായകനായി അഭിനയിച്ച വെള്ളിമൂങ്ങ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന മറിയം മുക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് ഫഹദ്. അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. പി.സുകുമാറിന്റെ ചിത്രത്തിന്റെ കൂടുതല്‍ […]
The post പി.സുകുമാറിന്റെ ചിത്രത്തില്‍ ഫഹദും ബിജുമേനോനും appeared first on DC Books.