പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ചൂടും അവമാനഭീതിയുടെയും ആത്മനിന്ദയുടെയും ശൈത്യവും ഹിംസാത്മകമായ പ്രതിരോധത്തിന്റെ അടക്കിനിര്‍ത്തിയ ആക്രോശങ്ങളും നിറഞ്ഞ കഥാലോകമാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റേത്. യാത്രയുടെയും ഹിംസയുടെയും രൂപകമായ ശിഹാബിന്റെ കഥകള്‍ വിശപ്പിന്റെ സൗന്ദര്യശാസ്ത്രത്തില്‍ നിന്ന് പിറവിയെടുക്കുന്നതാണെന്ന് വായനക്കാര്‍ക്ക് വേഗം തിരിച്ചറിയാനാകും. ഇത്തരം കഥകളുടെ ഒരു സമാഹാരമാണ് ശിഹാബുദ്ദീന്റെ മലബാര്‍ എക്‌സ്പ്രസ്സ്. ജീവിതമെന്നാല്‍ എന്താണ് എന്ന തീവണ്ടിത്താളം ഉച്ചസ്ഥായിയില്‍ മുഴങ്ങുന്ന സിമന്റഡ് ആയ ഒരു പുതിയ കാലത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് ശിഹാബ് ഏറ്റവും തിരക്കുള്ള മലബാര്‍ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയാണെന്ന് മലബാര്‍ എക്‌സ്പ്രസ്സിലെ കഥകളെ […]
The post വിശപ്പിന്റെ സൗന്ദര്യശാസ്ത്രത്തില്‍ നിന്ന് പിറക്കുന്ന കഥകള്‍ appeared first on DC Books.






