എണ്‍പത്തഞ്ചാമത് ഓസ്‌കറില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 22 എഫ്‌കെയ്ക്ക്. നമ്മുടെ റീമാ കല്ലിങ്കലിനെയല്ല ഉദ്ദേശിച്ചത്. ഇത്തവണത്തെ അവാര്‍ഡ് നേടിയ ജെന്നിഫര്‍ ലോറന്‍സിനെത്തന്നെ. പറഞ്ഞുവരുമ്പോള്‍ അവരും ഒരു 22 എഫ്‌കെ തന്നെ. 22 ഫീമെയ്ല്‍ കോട്ടയമല്ല. 22 ഫീമെയ്ല്‍ കെന്റക്കി ആണെന്നു മാത്രം. കെന്റക്കിയിലെ ലുയ്‌സ്‌വില്ലെ സ്വദേശിനിയാണ് ഇരുപത്തിരണ്ടുകാരിയായ ജെന്നിഫര്‍ ലോറന്‍സ്. 1990 ആഗസ്റ്റ് 15നാണ് ജനനം. 2006ല്‍ കമ്പനി ടൗണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച ജെന്നിഫറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പതിനഞ്ചാമത് ചിത്രമായ സില്‍വര്‍ ലൈനിങ്ങ്‌സ് [...]
The post 22 എഫ്‌കെയ്ക്ക് ഓസ്‌കര്‍ appeared first on DC Books.