1970ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതിയായ ആള്‍ക്കൂട്ടം മുതല്‍ കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളുമാണ് ആനന്ദിന്റെ രചനാലോകത്തെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ളത്. നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് അദ്ദേഹം. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മനുഷ്യന്‍ ആത്യന്തികമായി ഒറ്റപ്പെട്ടവനും കാലസാക്ഷിയുമായി തീരുന്നതിന്റെ നിദര്‍ശനമായ ഏതാനും നോവെല്ലകള്‍ ആനന്ദ് രചിച്ചിട്ടുണ്ട്. നീതിയും നിയമവും അധികാരവും ധാര്‍മ്മികതയും കാണാച്ചരടുകളില്‍ കുരുക്കി കെട്ടിത്തൂക്കിയിട്ട മാനവികസത്തയുടെ നേര്‍ചിത്രം ഈ നോവെല്ലകളുടെ മുഖമുദ്രയാണ്. ഈ ആറ് ലഘുനോവലുകള്‍ ഒറ്റപ്പുസ്തകമായി […]
The post കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളും appeared first on DC Books.