കഥയുടെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരനായ ആര്‍. ജയകുമാറിന്റെ ആദ്യ കഥാസമാഹാരമാണ് ചെഗുവേരയുടെ അസ്ഥി. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തുന്ന വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളില്‍ കഥയ്ക്ക് രണ്ടു തവണ സമ്മാനിതനായിട്ടുണ്ട് ജയകുമാര്‍. നിരായുധര്‍, ചര്‍മ്മ രോഗം ചില സൂചനകള്‍ എന്നീ കഥകളാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായത്. പുതിയ എഴുത്തുകാരുടെ ആദ്യ സമാഹാരങ്ങള്‍ പുറത്തിറക്കുന്നതില്‍ ഡി സി ബുക്‌സ് എന്നും സവിശേഷ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷവും അത്തരത്തില്‍ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആര്‍.ജയകുമാറിന്റെ രചനാരീതിയുടെ മൈലികതയും ആഖ്യാനത്തിലുള്ള മിടുക്കും [...]
↧