ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരച്ചടങ്ങിന്റെ ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എം.ടി. വാസുദേവന്‍ നായരുടെ പേരില്ലാത്തതിനാല്‍ ചലച്ചിത്ര അക്കാദമി പുതിയ വിവാദത്തില്‍. തെറ്റു തിരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ക്ഷണക്കത്തില്‍ ഒരു വര്‍ഷവും ജേതാവിന്റെ പേര് രേഖപ്പെടുത്താറില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥും പറഞ്ഞു. പുരസ്‌കാരം എം.ടിക്കാണെന്നും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാവരുടെയും പേര് കത്തിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതായിരുന്നു പതിവെന്നാണ് ചെയര്‍മാന്റെ പക്ഷം.
The post ജെ.സി.ഡാനിയേല്‍ പുരസ്‌കാരം: ക്ഷണക്കത്തില്‍ ജേതാവിന്റെ പേരില്ല! appeared first on DC Books.