അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷയനുഭവിക്കുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആറിയിച്ചു. സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിലും ജയലളിതയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടണം. ജയലളിതയെ കര്‍ണാടക ജയിലില്‍ താമസിപ്പിക്കുന്നത് ക്രമസമാധന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിപരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ജയലളിതയുടെ […]
The post ജയലളിതയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക appeared first on DC Books.