സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് തീരുമാനമെടുക്കാം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നവംബര്‍ 15-നകം പിന്‍വലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സാധാരണക്കാരുടെ സഞ്ചാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തീരുമാനം കെഎസ്ആര്‍ടിസിക്ക് സ്വീകരിക്കാം. തീരുമാനം ഗതാഗത സെക്രട്ടറിയെയും കമ്മീഷണറെയും അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്. സ്വകാര്യബസുകള്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് ഏറ്റെടുക്കാനാവുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലില്‍ […]
The post സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുത്: ഹൈക്കോടതി appeared first on DC Books.