ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ഹൈക്കോടതി ഉത്തരവ്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കോടതിവിധിക്ക് വിധേയമായിരിക്കും. അവാര്‍ഡ് നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി നടന്‍ സലിം കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. അവാര്‍ഡിന് പരിഗണിച്ച 155 ചിത്രങ്ങളില്‍ മൂന്നാംനാള്‍ ഞായറാഴ്ച എന്ന സിനിമയുടെ നിര്‍മാതാവാണ് സലിം കുമാര്‍. ജൂറി ചെയര്‍മാന്‍ ഭാരതിരാജ ചിത്രം കണ്ടിട്ടില്ലെന്നാണ് സലിം കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയിക്കാനായി എല്ലാ ചിത്രങ്ങളും ജൂറി കണ്ടില്ലെന്നും […]
The post ചലച്ചിത്ര പുരസ്‌കാരം: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി appeared first on DC Books.