സമകാലിക ജനപ്രിയ സിനിമകളുടെ മുഖം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. തിരക്കഥയിലും സംഭാഷണത്തിലും ദൃശ്യഭാഷയിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ മാറ്റത്തിന് വിത്തുപാകിയ കലാകാരന്മാരില്‍ പ്രമുഖനാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. അദ്ദേഹത്തിന്റെ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവ. ഈ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകള്‍ ഇപ്പോള്‍ ഒറ്റപ്പുസ്തകമായി പുറത്തിറങ്ങി. കഴുത്തിനു കീഴെ ചലനമറ്റ ശരീരവുമായി കഴിയുന്ന കോടീശ്വരനായ സ്റ്റീഫന്റെയും ജോണ്‍ എന്ന സംഗീതജ്ഞന്റെയും സൗഹൃദത്തിന്റെ കഥയാണ് ബ്യൂട്ടിഫുള്‍ പറഞ്ഞത്. […]
The post ജനപ്രിയ സിനിമയുടെ മാറുന്ന മുഖങ്ങള്‍ appeared first on DC Books.