കൊച്ചി ഏകദിനത്തില്‍ നിന്ന് പിന്മാറാതിരിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പണം നല്കിയെന്ന ആരോപണം ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു. ഇതിനെ തുടര്‍ന്ന് കെസിഎ ഭാരവാഹികളില്‍ നിന്ന് ആദായനികുതി വകുപ്പ് വിശദാംശങ്ങള്‍ തേടി. ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിഫല പ്രശ്‌നത്തെ തുടര്‍ന്ന് വിന്‍ഡീസ് താരങ്ങള്‍ ഇന്ത്യന്‍ പര്യടനം ബഹിഷ്‌കരിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനം മുടങ്ങാതിരിക്കാന്‍ ബിസിസിഐ താരങ്ങള്‍ക്ക് നാലുകോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
The post വിന്‍ഡീസ് താരങ്ങള്‍ക്ക് പണം നല്കിയെന്ന ആരോപണത്തില്‍ അന്വേഷണം appeared first on DC Books.







