സാധാരണ ജീവിതങ്ങളേയും അമൂര്‍ത്തങ്ങളായ ദാര്‍ശനിക പ്രശ്‌നങ്ങളേയും കൂട്ടിയിണക്കുന്ന പ്രമേയങ്ങളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകള്‍. പരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിതമായ വശങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത. ഇത്തരത്തിലുള്ള ഏതാനും കഥകളുടെ സമാഹാരമാണ് മഞ്ഞുകാലം. ഇരട്ടക്കോവണിയുളള കെട്ടിടം, മരിച്ച വീടുകള്‍, പെരുമഴയിലൂടെ വന്ന ആള്‍, അഴിയാക്കുരുക്കുകള്‍ തുടങ്ങി 12 കഥകളാണ് മഞ്ഞുകാലംത്തില്‍ സമാഹരിച്ചിരിക്കുന്നത്. വി.സി.ശ്രീജന്റെ പഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1992ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പിറങ്ങുന്നത് 1993ലാണ്. മഞ്ഞുകാലത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി. ദുരിതത്തിന്റെ സദൃശമായ രണ്ടു പരിച്ഛേദങ്ങളാണ് […]
The post പരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിത വശങ്ങള്‍ appeared first on DC Books.