Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

$
0
0

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണ്ടെന്ന സര്‍ക്കാര്‍ നിലപാട് റദ്ദാക്കിയ ഹൈക്കോടതി തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം നിയമവാഴ്ച്ചയ്ക്ക് ചേര്‍ന്നതല്ലെന്ന് ഹൈക്കോടതി പറഞ്ഞു. മൂന്ന് മാസത്തിനകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2011ല്‍ സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ചാരക്കേസില്‍ അന്ന് ആരോപണ വിധേയനായ നമ്പി നാരായണന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

The post ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>