വേദോപനിഷത്തുകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, സംസ്‌കൃതസാഹിത്യകൃതികള്‍, ബുദ്ധജൈന മതഗ്രന്ഥങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കിയാണ് ഭാരതീയ സ്ത്രീകളുടെ പ്രാചീനമായ സാമൂഹികാവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നത്. ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന മനുസ്മൃതി വാക്യത്തെ വ്യാഖ്യാനിച്ച് ഭാരതത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നെന്നും അതല്ല, വേദകാലം മുതല്‍ക്കേ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും ആത്മീയ വിജ്ഞാനരംഗങ്ങളില്‍ പ്രമുഖസ്ഥാനങ്ങളും അനുവദിച്ചിരുന്നെന്നും വാദഗതികളുണ്ട്. രണ്ട് വാദങ്ങള്‍ക്കും അനുകൂലവും പ്രതികൂലവുമായ നിരവധി തെളിവുകളും മുന്നോട്ടു വെയ്ക്കപ്പെട്ടിട്ടുമുണ്ട്. ലൈംഗികതയെയും ഫെമിനിസത്തെയും പലരീതിയില്‍ ഛിന്നഭിന്നമാക്കുന്ന അനേകം ചിന്താധാരകള്‍ നമ്മുടെയിടയില്‍ ഉദിച്ചസ്തമിക്കുന്നുണ്ട്. എന്നാല്‍ മാര്‍ക്‌സിയന്‍ […]
The post മാര്‍ക്‌സിസത്തിനുള്ളിലെ ലൈംഗികരീതിശാസ്ത്രം appeared first on DC Books.