തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരു പോലെ ആഘോഷിക്കുന്ന ദീപാവലിയ്ക്ക് പിന്നില്‍ പല ഐതിഹ്യങ്ങളുമുണ്ട്. ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു […]
The post ദീപാവലി ആശംസകള്‍ appeared first on DC Books.