ഒരു കൊമേഴ്‌സ്യല്‍ സൂപ്പര്‍ഹിറ്റ് സിനിമയുടെ ക്ലൈമാക്‌സിനെ അനുസ്മരിപ്പിക്കുന്നതോ അതിനെ വെല്ലുന്നതോ ആയ രംഗങ്ങള്‍ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ, നേതാക്കന്മാരുമില്ലാതെ പെണ്ണിന്റെ മാനത്തിനു വില പറയുന്ന കാപാലികന്മാര്‍ക്കും അവള്‍ക്ക് സുരക്ഷയൊരുക്കാന്‍ കെല്പില്ലാത്ത ഭരണകൂടങ്ങള്‍ക്കുമെതിരെ ജനം തെരുവിലിറങ്ങിയിരിക്കുന്നു. ഇറങ്ങിയവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നത് വരും നാളുകളില്‍ ലോക ഭൂപടത്തില്‍ ഇന്ത്യയുടെ തിളക്കം ഇനിയും കൂടുകയേയുള്ളുവെന്നതിന് തെളിവായി മാറുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യയിലെ പൊതുജനം അഞ്ചു വര്‍ഷം കൂടുമ്പോള്‍ പോളിംഗ് ബൂത്തുകളില്‍ ചെന്ന് [...]
↧