കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. അതിനാല്‍ ദേശീയപാതാ വികസനത്തിനായി ഭൂമി അടിയന്തരമായി ഏറ്റെടുത്തേ മതിയാകൂയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭൂമി നല്‍കില്ലെന്ന ആവശ്യം അംഗീകരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.ദേശീയപാത 17ന്റെയും 47ന്റെയും വികസനമാണ് നടപ്പാക്കുന്നത്. ദേശീയപാതയ്ക്കും എല്‍എന്‍ജി പൈപ്പ് ലൈനിനും ഭൂമി ഏറ്റെടുക്കല്‍ […]
The post ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും: മുഖ്യമന്ത്രി appeared first on DC Books.







