രാഷ്ട്രീയ താത്പര്യമാണ് ഇപ്പോഴത്തെ മദ്യനിരോധനത്തിന് പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മദ്യനിരോധനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തയ്യാറെടുപ്പുകളില്ലാതെയുള്ള നിരോധനം സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കും. ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമൊന്നുമില്ലാതെയാണ് മദ്യനിരോധനം നടപ്പിലാക്കുന്നത്. മദ്യം നിരോധിക്കുന്നത് ക്രമസമാധാന നില തകരാനും ഉപഭോഗം വര്‍ധിക്കാനും ഇടയാക്കും. മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നതും ഇതാണ്. മദ്യ നിരോധനം മൂലം മദ്യാസക്തി കുറയുമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
The post മദ്യനിരോധനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: പിണറായി appeared first on DC Books.







