ഏഴാം വയസ്സു മുതലാണ് അഭിരാമി കവിതകള്‍ എഴുതിത്തുടങ്ങിയത്. പത്താം വയസ്സില്‍ അറ്റ്‌ലസ് കൈരളി സാഹിത്യമത്സരത്തില്‍ വിജയിയായി. തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റെ കല്‍ക്കത്ത മലയാളി സമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, എന്‍.എന്‍.കക്കാട് പുരസ്‌കാരം, ദേശാഭിമാനി വാരിക ഐ.വി.ദാസ് സ്മാരക കവിതാമത്സരത്തില്‍ സമ്മാനം, കടത്തനാട്ട് മാധവിയമ്മ സ്മാരക യുവകവിതാ പുരസ്‌കാരം, കുട്ടേട്ടന്‍ പുരസ്‌കാരം, പുനലൂര്‍ ബാലന്‍ കവിതാ അവാര്‍ഡ് തുടങ്ങിയവ ആ കൊച്ചുമിടുക്കിയെ തേടിയെത്തി. എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്ന് സാഹിത്യപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട് അഭിരാമിയ്ക്ക്. മലപ്പുറം ജില്ലയിലെ ആലങ്കോട് […]
The post തിരക്കില്ലെങ്കില്‍ കേള്‍ക്കാം ഈ പതിനേഴുകാരിയുടെ കവിതകള്‍ appeared first on DC Books.