ചെന്നൈ അഡയാറിലുള്ള രാജ്യത്തെ മുന്‍നിര നൃത്ത, സംഗീത പരിശീലന കേന്ദ്രമായ കലാക്ഷേത്ര ഫൗണ്ടേഷന്റെ ചെയര്‍മാനായി മുന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ എന്‍. ഗോപാലസ്വാമിയെ നിയമിച്ചു. ഗോപാല്‍കൃഷ്ണ ഗാന്ധി രാജിവച്ച ഒഴിവിലാണു കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഗോപാലസ്വാമിയെ നിയമിച്ചത്. അഞ്ചു വര്‍ഷമാണു കാലാവധി. ഇന്ത്യയുടെ 15ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എന്‍. ഗോപാലസ്വാമി 1966 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. 2006 ജൂണ്‍ 30ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദവിയിലെത്തിയ ഇദ്ദേഹം 2009 ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞു.
The post എന്‍ ഗോപാലസ്വാമി കലാക്ഷേത്ര ചെയര്‍മാന്‍ appeared first on DC Books.