1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിനെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ വന്ന ലേഖനത്തിന് ജനയുഗത്തിന്റെ മറുപടി. സിപിഐക്കില്ലാത്ത എന്ത് വിപ്ലവ മൂല്യമാണ് സിപിഐഎമ്മിനുള്ളതെന്ന് ‘ഭിന്നിപ്പിന്റെ കണ്ണാടി മാറ്റിവെക്കാം’ എന്ന പേരില്‍ ബിനോയ് വിശ്വം ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം അകലാന്‍ വേണ്ടിയല്ല, യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് യോജിച്ച് മുന്നേറാനാണെന്ന് ലേഖനം പറയുന്നു. ഭിന്നിപ്പ് അഭിമാനകരമാണെന്ന് സ്ഥിപിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനവര്‍ കൂട്ടുപിടിക്കുന്നത് മാര്‍കിസിസ്റ്റ്-ലെനിനിസത്തെയാണ്. വര്‍ഗ്ഗസമര സിദ്ധാന്തം ഭിന്നിപ്പിന്റെയാണോ എന്ന് ലേഖനത്തില്‍ ബിനോയ് വിശ്വം ചോദിക്കുന്നു. […]
The post സിപിഐക്കില്ലാത്ത എന്ത് വിപ്ലവ മൂല്യമാണ് സിപിഎമ്മിനുള്ളത്: ജനയുഗം appeared first on DC Books.