പാല്പായസം പോലെ മധുരതരമാകണം അക്ഷരപഠനം. അക്ഷരങ്ങളും വാക്കുകളും കുരുന്നുപ്രായത്തില്‍ തന്നെ കുഞ്ഞുങ്ങളുടെ ഇളംചുണ്ടില്‍ പതിഞ്ഞാല്‍ അവ ഒരിക്കലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുകയില്ല. ഇത്തരത്തില്‍ അക്ഷരങ്ങളെയും വാക്കുകളെയും പരിചയപ്പെടുത്തുന്ന നിരവധി പാട്ടുകള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു. ‘ആ ആന ആറാട്ട്, ഈ ഈച്ച ഈരണ്ട്’ തുടങ്ങിയ അക്ഷരപ്പാട്ടുകള്‍ വളരെക്കാലം മുതല്‍ തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ പാടി നടന്നിരുന്നു. കാലം മാറിയപ്പോള്‍ ഇത്തരത്തിലുള്ള അക്ഷരപ്പാട്ടുകള്‍ പലതും നമുക്ക് കൈമോശം വന്നു. താളാത്മകമായ അക്ഷരപ്പാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്ക് ചൊല്ലി കൊടുക്കാനറിയാവുന്നവര്‍ ഇന്നില്ല എന്നതാണ് […]
The post അക്ഷരപഠനം പാല്പായസം പോലെ മധുരതരമാക്കാം appeared first on DC Books.