പുസ്തകപ്രസാധന ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതിയ 18 പുരാണങ്ങള്‍ എന്ന ബൃഹദ് ഗ്രന്ഥാവലി പ്രസിദ്ധീകരിച്ചു. സംസ്‌കൃത ഭാഷയിലെ അനശ്വര നിക്ഷേപങ്ങളായ മഹാപുരാണങ്ങള്‍ സമ്പൂര്‍ണ്ണമായി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത് മലയാളത്തിലാണ്. ഒരു വ്യാഴവട്ടക്കാലമായുള്ള ഡി സി ബുക്‌സിന്റെ ശ്രമമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. ഒരു നൂറ്റാണ്ടു മുമ്പേ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും പിന്നീട് വള്ളത്തോളും പതിനെട്ടു പുരാണങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചിരുന്നില്ല. പ്രശസ്ത സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനുമായ വാചസ്പതി ഡോ.കെ.ജി.പൗലോസിന്റെ മേല്‍നോട്ടത്തില്‍ വിഗദ്ധരായ സംസ്‌കൃത പണ്ഡിതരാണ് ഈ പുരാണങ്ങളെല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. 18000 […]
The post 18 പുരാണങ്ങള്‍ പ്രസിദ്ധീകരിച്ചു appeared first on DC Books.