സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മൂന്നാം സാഹിത്യപുരസ്‌കാരം സുഭാഷ് ചന്ദ്രന്. അദ്ദേഹത്തിന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും സി.എന്‍ കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓരോ വര്‍ഷവും സാഹിത്യത്തിലെ ഏതെങ്കിലും ഒരു ശാഖയ്ക്കാണ് സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം നല്‍കുന്നത്. സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലാണ് മനുഷ്യന് ഒരു ആമുഖം. തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖത്തിന്റെ കഥ വികസിക്കുന്നത്. […]
The post ലൈബ്രറി കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം സുഭാഷ് ചന്ദ്രന് appeared first on DC Books.