ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കാലതാമസം വരുത്തിയതിന് കേന്ദ്രസര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ വിമര്‍ശനം. ഒരു ജനാധിപത്യ സംവിധാനത്തില്‍ കാലാകാലവും രാഷ്ട്രപതി ഭരണം തുടരാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലക്ക് ബിജെപിയെ രാഷ്ട്രപതി ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് കോടതി കേന്ദ്ര സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉടന്‍തന്നെ തീരുമാനമെടുക്കേണ്ടതാണെന്ന് പറഞ്ഞ സുപ്രീംകോടതി അഞ്ചുമാസങ്ങള്‍ വൈകിയെന്നത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു. […]
The post ഡല്‍ഹി സര്‍ക്കാര്‍: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി appeared first on DC Books.