ഇരമ്പിപ്പായുന്ന സമകാലിക ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ ചരിത്രവത്കരിക്കുകയാണ് തന്റെ കഥകളിലൂടെ അക്ബര്‍ കക്കട്ടില്‍ ചെയ്യാറുള്ളത്. എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ കണ്ടെത്തുന്നതിന് അദ്ദേഹത്തിന് ചുറ്റുപാടുകളിലേക്ക് ഒന്നു നോക്കുകയേ വേണ്ടു. കുടുംബം, സമൂഹം, സ്ഥാപനങ്ങള്‍, തെരുവ്, സാങ്കേതികവിദ്യകള്‍… നോട്ടപ്പാടില്‍ വരുന്ന ഇവയില്‍നിന്നെല്ലാം അദ്ദേഹത്തിന് കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ലഭിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തിനോടെന്നവണ്ണം അദ്ദേഹം വായനക്കാരോടു കഥപറയുന്നു. അടയാളപ്പെടാതെപോയ ഒരു ജീവിതം അപ്പോള്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നു. കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞ കക്കട്ടില്‍ കഥകള്‍ സമാഹരിച്ച പുസ്തകമാണ് 2011ലെ ആണ്‍കുട്ടി. 17 […]
The post കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞ കക്കട്ടില്‍ കഥകള്‍ appeared first on DC Books.