സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ബാറുകള്‍ തെളിവു ഹാജരാക്കി ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് കെ.ബാബു പറഞ്ഞു. മറ്റ് ഹോട്ടലുകള്‍ ഫോര്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ആവശ്യപ്പെട്ടു വന്നാല്‍ അവര്‍ക്ക് ലൈസന്‍സ് നല്‍കേണ്ടിവരുമോ എന്നതു സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തും. ഹൈക്കോടതിവിധിക്കെതിരെ […]
The post ബാര്‍നയം: ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ.ബാബു appeared first on DC Books.