ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന കെ.എം മാണിയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി. കെ.എം മാണിക്കെതിരെ ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പോലും അര്‍ഹിക്കാത്ത ആരോപണങ്ങളാണ് മന്ത്രിക്കെതിരേ ഉയര്‍ത്തിയിരിക്കുന്നതെന്ന് പറഞ്ഞു. ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെ കണ്ടിട്ടു പോലുമില്ല. തന്നെ കണ്ടുവെന്നാണ് ബിജു രമേശ് പറഞ്ഞത്. കണ്ടിട്ടുണ്ടെങ്കില്‍ അത് എവിടെ വെച്ച്, എപ്പോള്‍ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തനിക്ക് വ്യക്തമായി […]
The post കോഴ ആരോപണം: കെ.എം മാണിക്ക് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി appeared first on DC Books.