ആനുകാലിക സംഭവങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത് സ്വാഭാവികമാണ്. പത്രവാര്‍ത്തകളെക്കാളും ചാനല്‍ റിപ്പോര്‍ട്ടുകളെക്കാളും ആഴത്തില്‍ വിഷയത്തെ അടുത്തറിയാനുള്ള വായനക്കാരുടെ താല്പര്യമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. നിരവധി പുസ്തകങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധേയമാകാറുണ്ടെങ്കിലും മംഗള്‍യാന്‍ എന്ന കൃതി അവയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ കോപ്പികളും വിറ്റുതീര്‍ന്ന മംഗള്‍യാന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. അനായാസമായി ചുവന്ന ഗ്രഹത്തിലേക്കു നടന്നു കയറിയ ഇന്ത്യയെ നോക്കി അവിശ്വസനീയതയോടെ നില്‍ക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇന്ത്യ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്ന അഭിമാന മുഹൂര്‍ത്തത്തില്‍ മംഗള്‍യാന്‍ […]
The post മംഗള്‍യാന്‍ ഒരു മാസത്തിനുള്ളില്‍ രണ്ടാം പതിപ്പില്‍ appeared first on DC Books.