ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാണിയെ പുറത്താക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അന്വേഷണത്തില്‍ തെറ്റില്ലെങ്കിലും പ്രായോഗികമല്ലെന്ന് പറഞ്ഞ പിണറായി സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിനു ലഭിക്കാത്തത് അനാവശ്യമായി കാലതാമസം ഉണ്ടാക്കുമെന്ന് പറഞ്ഞു. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു വേണം […]
The post ബാര്‍ കോഴ വിവാദം: മാണി രാജിവയ്ക്കണമെന്ന് പിണറായി appeared first on DC Books.