ശാസ്ത്രപത്രപ്രവര്‍ത്തനം വളര്‍ത്തിക്കൊണ്ടുവരാന്‍ നാം ശ്രമിക്കാതിരുന്നതാണ് ഈ മേഖലയുടെ പരാജയത്തിന് കാരണമെന്ന് കേരളകൗമുദി മുന്‍ എഡിറ്റര്‍ എന്‍.ആര്‍.എസ് ബാബു. ഡി സി ബുക്‌സിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കനകക്കുന്ന് ബാന്‍ക്വിറ്റ് ഹാളില്‍ നടന്ന ശാസ്ത്ര പത്രപ്രവര്‍ത്തന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയറിയാവുന്നവര്‍ക്ക് ശാസ്ത്രവും ശാസ്ത്രം അറിയാവുന്നവര്‍ക്ക് ഭാഷയും അറിയില്ലാത്തതാണ് ശാസ്ത്രപത്രപ്രവര്‍ത്തനത്തിന്റെ ശാപമെന്ന് അധ്യാപികയും മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ശ്രീലയം അഭിപ്രായപ്പെട്ടു. ശാസ്ത്രത്തിന്റെ സുതാര്യത കുറഞ്ഞുവരികയാണെന്ന് […]
The post ശാസ്ത്രപത്രപ്രവര്‍ത്തന ശില്പശാല നടന്നു appeared first on DC Books.