പ്രമുഖ എഴുത്തുകാരനായ അമീഷ് തൃപാഠി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അദ്ദേഹത്തിന്റെ ശിവാ ട്രൈലോഗിയെക്കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ഏറെയും ചോദ്യങ്ങളുന്നയിച്ചത്. കുട്ടികളുമായി അവരുടെ ഭാഷയില്‍ സംവദിച്ച് അമീഷ് കൈയിലെടുത്തു. മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ സ്റ്റുഡന്റ്‌സ് സെഷനിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനുമായി സംവദിക്കാന്‍ അവസരം കിട്ടിയത്. 25ഓളം സ്‌കൂളുകളില്‍ നിന്നായി 1300ഓളം വിദ്യാര്‍ത്ഥികളാണ് അമീഷ് തൃപാഠിയുടെ പരിപാടിയില്‍ പങ്കെടുത്തത്. ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ, ദി സീക്രട്ട് ഓഫ് നാഗാസ്, ദി ഓത്ത് ഓഫ് വായുപുത്രാസ് എന്നിങ്ങനെയുള്ള […]
The post ഷാര്‍ജ പുസ്തകമേള: അമീഷ് തൃപാഠി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു appeared first on DC Books.