മലയാളത്തിലെ പ്രമുഖ കവികള്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയെ ധന്യമാക്കാനെത്തുന്നു. മേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ നവംബര്‍ ഏഴിന് ഷാര്‍ജ എക്‌പോ സെന്ററില്‍ വൈകിട്ട് എട്ടുമണി മുതല്‍ പത്തുമണി വരെയാണ് കാവ്യസന്ധ്യ അരങ്ങേറുന്നത്. കെ.ജി.ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ, പി.പി.രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ കവികളാണ് ഷാര്‍ജയിലെ രാവിനെ കാവ്യസാന്ദ്രമാക്കാന്‍ എത്തുന്നത്. നവംബര്‍ ഏഴിന് അഞ്ചരയ്ക്ക് ശിവത്രയം നോവലുകളെക്കുറിച്ച് അമീഷ് ത്രിപാഠിയുമായി സംഭാഷണം നടക്കും. മറ്റൊരു വേദിയില്‍ ആറരയ്ക്ക് ലക്ഷ്മി […]
The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കാവ്യസന്ധ്യ appeared first on DC Books.