കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇതിന് പിന്നില്‍ രാജ്യാന്തര മദ്യഏജന്‍സികളുടെ സമ്മര്‍ദം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കങ്ങള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം ശ്രമങ്ങള്‍ കൊണ്ട് മദ്യനിരോധനത്തെ തടയാനാവില്ലെന്നും പറഞ്ഞു. കോഴ നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ തെളിവുകളുണ്ടെങ്കില്‍ ബാറുടമകള്‍ ഹാജരാക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ഒരു തെളിവും പുറത്തുവരാന്‍ പോകുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബാറുടമകളുടെ കൈയ്യില്‍ […]
The post ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചന: സുധീരന്‍ appeared first on DC Books.