മലയാളഭാഷയെ പുതിയ തലമുറ അവഗണിക്കുന്നുവെന്നും എങ്ങനെയെങ്കിലും മലയാളഭാഷയെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് അവരെന്നും സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ് സ്ഥാപകരിലൊരാളായ സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു. കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയോനുബന്ധിച്ച് മലയാളം കംപ്യൂട്ടിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിമ്പോസിയത്തില്‍ ടൈപ്പോഗ്രഫിയെ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ വിവിധ ഫോണ്ടുകളും അവയുടെ സവിശേഷതകളും അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് സി. ഡാക്കിന്റെ ഭാഷാ സാഹിത്യവിഭാഗത്തിലെ ശാസ്ത്രജ്ഞനായ വി. ജയന്‍ യന്ത്രവിവര്‍ത്തനം എന്ന വിഷയം അവതരിപ്പിച്ചു. […]
The post പുതിയ തലമുറ മലയാളഭാഷയെ പൂര്‍ണ്ണമായും അവഗണിക്കുന്നു.- സന്തോഷ് തോട്ടിങ്ങല്‍ appeared first on DC Books.