പെണ്‍പഞ്ചതന്ത്രം മലയാളി സ്ത്രീകളുടെ ജീവചരിത്രമാണെന്ന് കെ. ആര്‍ മീര അഭിപ്രായപ്പെട്ടു. പഞ്ചതന്ത്രം സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള തന്ത്രങ്ങളെ കഥകളിലുടനീളം നിറച്ചുവെച്ച് അവരെ കുലടകളാക്കുമ്പോള്‍ മിത്രഭേദം എന്ന ഒന്നാം തന്ത്രത്തെ ഉപജീവിച്ച് പെണ്ണുങ്ങള്‍ക്ക് പൗരസമൂഹത്തില്‍ ഉയര്‍ന്നസ്ഥാനം നേടിയെടുക്കാനുള്ള ശ്രമം ചിരിയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു. ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ ആര്‍ മീര. പെണ്ണുങ്ങളുടെ ചിരി പുരുഷസമൂഹത്തിന് എക്കാലവും ഭയമായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത ജെ. ദേവിക അഭിപ്രായപ്പെട്ടു. ചിരിപ്പിക്കുന്ന […]
The post പെണ്‍പഞ്ചതന്ത്രം മലയാളി സ്ത്രീകളുടെ ജീവചരിത്രം- കെ ആര്‍ മീര appeared first on DC Books.