ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമാണെന്ന് മുരളീധരന്‍ പറഞ്ഞു. വാര്‍ത്താലേഖകരോട് പ്രതികരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം പ്രായോഗികമല്ലെന്ന് പറഞ്ഞ തങ്ങളെ മദ്യലോബിയുടെ ആളുകളായി ചിത്രീകരിച്ചു. ബാറുകള്‍ പൂട്ടുന്നത് അപ്രായോഗികമാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അപ്പോള്‍ മദ്യലോബിയുടെ ആളുകളാക്കി നിശബ്ദരാക്കിയെന്നും മുരളീധരന്‍ വ്യക്തമാക്കി. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കേരളത്തില്‍ മദ്യപിക്കുന്നവര്‍ ചെറിയ ശതമാനം മാത്രമാണ്. ഇവരെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. […]
The post ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമെന്ന് മുരളീധരന്‍ appeared first on DC Books.