ഈ വര്‍ഷത്തെ ആശാന്‍ സ്മാരക പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയിലെ കുമാരനാശാന്‍ മെമ്മോറിയല്‍ അസോസിയേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസോസിയേഷന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ഈ വര്‍ഷം കേരളത്തില്‍ വച്ച് നടത്തുന്ന പരിപാടിയോട് അനുബന്ധിച്ചാവും അവാര്‍ഡ് വിതരണം ചെയ്യുക. കവിയും ചലചിത്ര രചയിതാവും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ 1959ലാണ് ജനിച്ചത്. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, മധുര കാമരാജ് സര്‍വകലാശാലയില്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി,അവിചാരിതം, ആര്‍ദ്രം, ശ്യാമമാധവം, […]
The post പ്രഭാവര്‍മ്മയ്ക്ക് ആശാന്‍ സ്മാരക പുരസ്‌കാരം appeared first on DC Books.