വല്യമ്മാമന്റെ നിര്‍ദ്ദേശപ്രകാരമാണ് പറമ്പില്‍ കിണറുകുഴിക്കാന്‍ തുടങ്ങിയത്. നേരത്തെ അടയാളമിട്ടുവച്ചിരുന്ന സ്ഥലത്ത് കൂലിക്കാര്‍ പണി തുടങ്ങി. വല്യമ്മാമനും കുട്ടിനാരായണനും ശങ്കുവും കൃഷ്ണന്‍കുട്ടിയും സ്ഥലത്തുണ്ടായിരുന്നു. പണിക്കാര്‍ കിളയ്ക്കുന്നതും മണ്ണുമാന്തി പുറത്തേക്കിടുന്നതും നോക്കി വല്യമ്മാമന്‍ ഉത്സാഹത്തോടെ നില്‍ക്കുകയായിരുന്നു. കുന്നുകൂടിക്കിടക്കുന്ന മണ്ണിന്നടുത്തേക്ക് പെട്ടന്നദ്ദേഹം പാഞ്ഞു ചെന്നു. കാല്‍കൊണ്ട് ഒരുഭാഗത്തെ മണ്ണ് ചികഞ്ഞു നോക്കി. കുമ്പിട്ടുനിന്ന് മണ്ണില്‍നിന്നും മിന്നുന്ന ഒരു കുഴലുപോലുള്ള സാധനം പുറത്തെക്കെടുത്തു. എല്ലാവരും ആശ്ചര്യത്തോടെ അതിന്റെ നേരെ നോക്കി. വെറുമൊരു കുഴലായിരുന്നില്ല അത്. അതിന്റെ ഒരറ്റത്തു ചെറിയ പന്തിന്റെ ആകൃതിയില്‍ ഒരു ഉണ്ടയും […]
The post വായിച്ചു രസിക്കാന്‍ മനസ്സറിയും യന്ത്രം appeared first on DC Books.