സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈവേകള്‍ക്ക് അരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമാകുന്നുവെന്ന് ഡിവിഷന്‍ബഞ്ച് നിരീക്ഷിച്ചു. ഔട്ട്‌ലെറ്റുകളിലെ തിരക്ക് പലപ്പോഴും ഗതാഗത തടസമുണ്ടാക്കുകയും അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ആളൊഴിഞ്ഞ മറ്റെവിടേക്കെങ്കിലും മാറ്റിസ്ഥാപിക്കാനാണ് നിര്‍ദ്ദേശം. ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ മദ്യ ഉപഭോഗവും അതുമൂലം […]
The post ദേശീയ പാതയോരങ്ങളില്‍ മദ്യവില്‍പനശാലകള്‍ വേണ്ട: ഹൈകോടതി appeared first on DC Books.