ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന അട്ടപ്പാടിയില്‍ പാക്കേജുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്. പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ വീഴ്ച ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പാക്കേജുകള്‍ പാളാന്‍ കാരണം. പാക്കേജുകളില്‍ വന്ന പാളിച്ചകള്‍ പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ മന്ത്രിതല സംഘം സര്‍ക്കാരിനെ അറിയിക്കും. നവംബര്‍ 12ന് നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി എസ് […]
The post അട്ടപ്പാടിയില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി: കെ.സി ജോസഫ് appeared first on DC Books.