സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക് ബുക്ക് തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു. രാസപരിശോധനാലാബ് മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ് എം.ചിത്ര എന്നിവരെയാണ് വെറുതേവിട്ടത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക് റജിസ്റ്റര്‍ തിരുത്തിയെന്ന് ആരോപിച്ച്, 2007 ഏപ്രിലില്‍ പുറത്തുവന്ന പത്രവാര്‍ത്തയാണ് കേസിനടിസ്ഥാനം. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. രാസപരിശോധനാ ലാബില്‍ […]
The post അഭയക്കേസ് വര്‍ക് റജിസ്റ്റര്‍ തിരുത്തല്‍: പ്രതികളെ വെറുതെവിട്ടു appeared first on DC Books.