സജീവനും ലീനയും യുവത്വം കടന്നുപോയ ദമ്പതിമാരായിരുന്നു. സജീവന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലീനയ്ക്ക് ഹോര്‍മോണല്‍ ചെയ്ഞ്ചുകള്‍ വന്നുതുടങ്ങിയ പ്രായം. തുന്നലിലും ടിവിയിലെ സിനിമകളിലും മുഴുകി ജീവിക്കുന്ന ലീനയെ വിട്ട് ഒരുദിവസം സജീവന്‍ തിരുവനന്തപുരത്തിനു പോയി. മൂന്നാര്‍ പാതയില്‍ നടന്ന ഒരു കാര്‍ ആക്‌സിഡന്റിന്റെ വാര്‍ത്തയാണ് ലീന പിന്നീട് കേട്ടത്. സജീവന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അയാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അപകടം നടന്നപ്പോള്‍ അയാള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും കാറിലുണ്ടായിരുന്നു. ഭാര്യാഭര്‍തൃബന്ധത്തില്‍ പ്രായം വരുത്തുന്ന മാറ്റങ്ങളെയും സ്ത്രീപുരുഷന്മാരുടെ ഹോര്‍മോണല്‍ ചെയ്ഞ്ചസിനെയും വ്യക്തമാക്കിക്കൊണ്ട് […]
The post മനുഷ്യനില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ appeared first on DC Books.