മഞ്ജു വാര്യരുടെ രണ്ടാം വരവിലെ മൂന്നാം സിനിമ സംവിധാനം ചെയ്യുന്നത് ജോഷി. ലൈലാ ഓ ലൈലയുടെ സാങ്കേതികജോലികള്‍ തീര്‍ന്നാലുടനെ ജോഷി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചുവരികയാണിപ്പോള്‍ മഞ്ജു. സത്യന്‍ അന്തിക്കാടിന്റെ സിനിമയ്ക്ക് തിരക്കഥ എഴുതുന്ന രഞ്ജന്‍ പ്രമോദ് തന്നെയാണ് ജോഷി ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. അധികം വൈകാതെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് രഞ്ജന്‍ പ്രമോദ് പറയുന്നു. രഞ്ജന്‍ ജോഷിയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയ നരന്‍ സൂപ്പര്‍ഹിറ്റായിരുന്നു. […]
The post ജോഷി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മഞ്ജു appeared first on DC Books.