കോഴിക്കോട് കാറും പാചകവാതക ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ 17ന് പുലര്‍ച്ചെ ഒരുമണിയോടെ ദേശീയപാതയില്‍ പൂക്കാടിനടുത്താണ് സംഭവം. പരുക്കേറ്റ ആറു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കര്‍ണാടക സിദ്ധാപൂരില്‍നിന്ന് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ട സംഘവും കൊച്ചിയില്‍നിന്ന് മംഗലാപുരത്തേയ്ക്കു പോകുകയായിരുന്ന പാചകവാതക ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യാത്രക്കാരെ […]
The post കോഴിക്കോട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു appeared first on DC Books.