റവന്യൂജില്ലാ കായികമേളകള്‍ തടസപ്പെടുത്തികൊണ്ട് കായികാധ്യാപകരും വിദ്യാര്‍ഥികളും നടത്തി വരുന്ന സമരം അനാവശ്യമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ഭാഷാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ കായികാധ്യാപകരായി പുനര്‍വിന്യസിക്കാന്‍ നിര്‍ദേശിച്ചുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചതാണന്നും മന്ത്രി പറഞ്ഞു. പ്രതിഷേധം മൂലം മുടങ്ങിയ ജില്ലാകായികമേളകള്‍ രണ്ട് ദിവസത്തിനകം നടത്തും. ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കായികമേളകള്‍ മുടങ്ങിയതോടെ നവംബര്‍ 20 മുതല്‍ 23 വരെ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള മാറ്റിവെച്ചിരുന്നു.
The post കായികാധ്യാപകരുടെ സമരം അനാവശ്യം: അബ്ദുറബ് appeared first on DC Books.