മലയാള കഥാസാഹിത്യത്തില്‍ ആധുനികത പടര്‍ന്നു പന്തലിച്ച കാലത്താണ് ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാം കഥകള്‍ എഴുതിയത്. ആധുനികരായ കഥാകൃത്തുക്കളില്‍ പലരും ജോണിന്റെ സുഹൃത്തുക്കളോ ആരാധകരോ ആയിരുന്നിട്ടും അതില്‍ നിന്ന് തികച്ചും വിഭിന്നമായി ആധുനികതയെ തിരസ്‌കരിക്കുന്ന സമീപനമാണ് അദ്ദേഹം കഥകളില്‍ സ്വീകരിച്ചത്. നല്ല സിനിമയുടെ പ്രചാരകനായിരുന്ന ജോണ്‍ നല്ല സാഹിത്യത്തിന്റെയും പ്രചാരകനായിരുന്നുവെന്നാണ് സക്കറിയ അഭിപ്രായപ്പെടുന്നത്. അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്റെ എല്ലാ കഥകളും, ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചിലതും കണ്ടെടുത്ത് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ജോണ്‍ എബ്രഹാമിന്റെ കഥകള്‍. ഒപ്പം […]
The post ജോണ്‍ ഏബ്രഹാമിന്റെ കഥകള്‍: രണ്ട് തിരക്കഥകളും appeared first on DC Books.